കോട്ടായി- പെരിങ്ങോട്ടുകുറിശ്ശി തിരുവില്വാമല- പെരിങ്ങോട്ടു കുറിശ്ശി റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു

കോട്ടായി- പെരിങ്ങോട്ടുകുറിശ്ശി തിരുവില്വാമല- പെരിങ്ങോട്ടു കുറിശ്ശി റോഡുകളുടെ നിർമ്മാണോദ്ഘാടനം മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു

പാലക്കാട്: കോട്ടായി- പെരിങ്ങോട്ടുകുറിശ്ശി റോഡ്, തിരുവില്വാമല- പെരിങ്ങോട്ടുകുറിശ്ശി റോഡുകളുടെ നിര്‍മാണോദ്ഘാടനം പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ, നിയമ, സാസ്‌ക്കാരിക- പാർലിമെന്ററികാര്യ മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രവീന്ദ്രനാഥന്‍ അദ്ധ്യക്ഷനായി. തരൂർ നിയോജക മണ്ഡലത്തിലെ 2017- 18 സാമ്പത്തികവർഷത്തെ പ്രത്യേക ഫണ്ടിൽ ഉൾപ്പെടുത്തി എട്ട് കോടി ചെലവിലാണ് രണ്ട് റോഡുകളുടെയും നവീകരണം നടത്തുന്നത്.

പരിത്തിപ്പിള്ളിയില്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷേളി, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പ്രീത കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് ബാബു, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.സി. മോഹന്‍ദാസ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സി. ശങ്കരന്‍ എന്നിവർ പങ്കെടുത്തു.

Leave A Reply

error: Content is protected !!