തവനൂരില്‍ അരി ലോറിയില്‍ നിന്നും 2 കോടി പിടിച്ചു

തവനൂരില്‍ അരി ലോറിയില്‍ നിന്നും 2 കോടി പിടിച്ചു

മലപ്പുറം: തവനൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. നാഗ്പൂരില്‍ നിന്നും വന്ന അരി ലോറിയില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന രണ്ടുകോടിയോളം രൂപയാണ് പിടികൂടിയത്. ലോറിയില്‍ പ്രത്യേക അറകളുണ്ടാക്കി അതില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു പണം.

സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പണം പിടികൂടിയത്. ഡ്രൈവര്‍ ചമ്രവട്ടം സ്വദേശി വൈശാഖിനെയും സഹായിയെയും കസ്റ്റഡിയിലെടുത്തു.

Leave A Reply

error: Content is protected !!