വിശുദ്ധ ജലീൽ ഇ ഡിയുടെ ക്ലീൻ ചിറ്റിൽ ഇടിയേറ്റ് പ്രതിപക്ഷം

വിശുദ്ധ ജലീൽ ഇ ഡിയുടെ ക്ലീൻ ചിറ്റിൽ ഇടിയേറ്റ് പ്രതിപക്ഷം

മന്ത്രി കെ.ടി ജലീലിലിന്‍റെ മൊഴി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടര്‍ക്ക് കൈമാറി. ഡല്‍ഹിയില്‍ മൊഴി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കും. മന്ത്രിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഡല്‍ഹിലേക്ക് കൈമാറിയത്. ഇനി ഡല്‍ഹിയിലെ ഡയറക്ടറാണ് ഇത് സംബന്ധിച്ച അവസാന വിധി പറയേണ്ടത്.

പ്രധാനമായും സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളിലാണ് മന്ത്രി വിശദാംശങ്ങള്‍ നല്‍കിയത് എന്നാണ് അറിയുന്നത്. ഖുര്‍ആന്‍ കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങളില്‍ ഒരു വിശദീകരണം നല്‍കണം എന്ന് ഇ.ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എഴുതി തയ്യാറാക്കിയ ഒരു കത്ത് മന്ത്രി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ മറുപടി വിശമായി പരിശോധിച്ച ശേഷം ഇതില്‍ വ്യക്തത വരുത്താനായി ഇ.ഡി മന്ത്രിയുമായി സംശയങ്ങള്‍ ആരാഞ്ഞിരുന്നു.

Leave A Reply

error: Content is protected !!