ബളാല്‍ കോട്ടക്കുന്നില്‍ ശനിയാഴ്ച്ച ഉരുള്‍പൊട്ടിയ പ്രദേശം കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം സന്ദര്‍ശിച്ചു

ബളാല്‍ കോട്ടക്കുന്നില്‍ ശനിയാഴ്ച്ച ഉരുള്‍പൊട്ടിയ പ്രദേശം കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം സന്ദര്‍ശിച്ചു

കണ്ണൂർ: ബളാല്‍ കോട്ടക്കുന്നില്‍ ശനിയാഴ്ച്ച ഉരുള്‍പൊട്ടിയ പ്രദേശം കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം സന്ദര്‍ശിച്ചു. വകുപ്പ് മേധാവി ഡോ. പ്രതീഷ്, ഡോ. സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണിതിന് നേതൃത്വം നല്‍കിയത്. നാലു ദിവസമായി മേഖലയില്‍ പെയ്യുന്ന കനത്തമഴയും 60 ഡിഗ്രിയോളം വരുന്ന പ്രദേശത്തിന്റെ ചെരിവും റോഡിന് വീതി കൂട്ടിയപ്പോള്‍ ഉണ്ടായ ബലക്ഷയവും ആവാം അപ്രതീക്ഷിതമായ ഈ പ്രതിഭാസത്തിന് കാരണം എന്നാണ് സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

2018 നുശേഷം കേരളത്തിലെ ഭൗമഘടനയിലും കാലാവസ്ഥയിലും ഉണ്ടായിട്ടുള്ള വ്യതിയാനത്തെ കുറിച്ച് സര്‍വകലാശാല ജിയോളജിവിഭാഗം സമഗ്രപഠനം ആരംഭിച്ചിട്ടുണ്ട്. മലേഷ്യയിലുള്ള കര്‍ട്ടിന്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് പശ്ചിമഘട്ടത്തിലെ ഉരുള്‍പൊട്ടല്‍, ഭൂകമ്പസാധ്യതകള്‍ എന്നിവയെ കുറിച്ചും ഡിപ്പാര്‍ട്ടമെന്റില്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ കൂടുതല്‍ പര്യവേഷണങ്ങള്‍ നടത്താന്‍ വാഴ്‌സിറ്റിയ്ക്ക് പദ്ധതിയുണ്ട്. ്ജില്ലക്കായുള്ള ഒരു ഭൂഗര്‍ഭ ജല വിനിയോഗ സംവിധാനത്തിന്റെ കരട് പ്രൊജക്റ്റ് ഡിപ്പാര്‍ട്‌മെന്റ ്അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. വൈസ്ചാന്‍സിലര്‍ പ്രൊഫ. എച്ച്. വെങ്കിടേശ്വരലുവിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല നടപ്പിലാക്കുന്ന സമഗ്രസാമൂഹിക പ്രതിബദ്ധത പരിപാടികളില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ തുടര്‍പഠനങ്ങളും നടത്താന്‍ സംഘം ഒരുങ്ങുകയാണ്.

Leave A Reply

error: Content is protected !!