തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു. പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്ത ജയേഷ് എന്ന പ്രതിയാണ് രക്ഷപ്പെട്ടത്. പൂജപ്പുര എല്‍ബിഎസ് കേന്ദ്രത്തില്‍ നിന്നാണ് ജയേഷ് അതിവിദഗ്ധമായി രക്ഷപ്പെട്ടത്. ജില്ലാ ജയില്‍ അധികൃതരുടെ പരാതിയില്‍ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. മൂന്ന് പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.സോഷ്യല്‍ മീഡിയ സെല്ലിലെ പൊലീസുകാരനും രണ്ട് ഡ്രൈവര്‍മാര്‍ക്കുമാണ് പുതുതായി കൊവിഡ് പിടിപെട്ടത്. ഇതോടെ പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചു.നേരത്തെ ഹൈടെക്ക് സെല്ലിലെ പൊലീസുകാര്‍ക്ക് അടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Leave A Reply

error: Content is protected !!