നിരത്തില്‍ കുതിക്കാന്‍ വരുന്നൂ, മെയിഡ് ഇന്‍ അര്‍ജന്‍റീനന്‍ ബുള്ളറ്റുകള്‍!

നിരത്തില്‍ കുതിക്കാന്‍ വരുന്നൂ, മെയിഡ് ഇന്‍ അര്‍ജന്‍റീനന്‍ ബുള്ളറ്റുകള്‍!

ചെന്നൈ ആസ്ഥാനമായുള്ള ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളാണ് റോയല്‍ എന്‍ഫീല്‍ഡ്. നിലവില്‍ ഐഷർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് നിർമാതാക്കളുടെ പുതിയ ബൈക്ക് അസംബ്ലിങ് യൂണിറ്റ് അർജന്റീനയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ചെന്നൈയ്ക്കു പുറത്ത് റോയൽ എൻഫീൽഡ് സ്ഥാപിക്കുന്ന ആദ്യ നിർമാണശാലയാണ് അർജന്റീനയിലേത്.

അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിനു സമീപം കംപാനയിൽ ഗ്രുപ്പൊ സിംപയ്ക്കുള്ള നിർമാണശാലയിലാണു റോയൽ എൻഫീൽഡിന്റെ അസംബ്ലിങ് പ്ലാന്റ് പ്രവർത്തിക്കുക. ഇന്ത്യയിൽ നിന്നു കിറ്റുകൾ ഇറക്കുമതി ചെയ്ത് കംപാനയിലെ ശാലയിൽ അസംബ്ൾ ചെയ്താവും റോയൽ എൻഫീൽഡ് ലാറ്റിൻ അമേരിക്കൻ വിപണികളിൽ വിൽപ്പനയ്ക്കെത്തിക്കുക.

Leave A Reply

error: Content is protected !!