കള്ളന്മാർക്കും ജീവന് പേടിയുണ്ടെ …….! ; കള്ളന്മാർ ജ്വല്ലറി മോഷണം നടത്തിയത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

കള്ളന്മാർക്കും ജീവന് പേടിയുണ്ടെ …….! ; കള്ളന്മാർ ജ്വല്ലറി മോഷണം നടത്തിയത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ ലോക്ക് ഡൗണിന് ശേഷം വിപണി പതിയെ തിരിച്ചു വരവിന്റെ പാതയിലാണ്. കച്ചവടസ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങി ഏറെക്കുറെ എല്ലാ കടകമ്പോളങ്ങളും ആവശ്യമായ മുൻകരുതലുകളെടുത്ത് തുറന്നു തുടങ്ങി. ഒപ്പം ഒരിടവേളയ്ക്ക് ശേഷം കള്ളന്മാരുടെ ശല്യവും രൂക്ഷമായി തുടങ്ങി. അടുത്തിടെ ഉത്തർ പ്രദേശിലെ അലിഗഢിൽ നടന്ന ജ്വല്ലറി മോഷണം കണ്ടാൽ കൊറോണ കാലത്തെ കള്ളന്മാരുടെ ഉത്തരവാദിത്തബോധം സമ്മതിച്ചേ പറ്റൂ എന്ന് തോന്നിപ്പോവും.

ജ്വല്ലറിയുടെ സിസിടിവി പതിഞ്ഞ ദൃശ്യങ്ങൾ കണ്ടാൽ ഒരു മോഷണം ആണെങ്കിലും കാണുന്നവരിൽ ചിരി പടർത്തും. ഏകദേശം ഉച്ച സമയത്ത് അലിഗഡിലെ ബന്നാദേവി പ്രദേശത്തെ സരസോൾ ക്രോസിംഗിന് സമീപമുള്ള ‘സുന്ദർ ജ്വല്ലേഴ്‌സ്’ എന്ന സ്ഥലത്താണ് സംഭവം. രണ്ടുപേർ ആകസ്മികമായി കടയിലേക്ക് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഒരു സ്റ്റോർ ജീവനക്കാരൻ, കവർച്ചക്കാർ ഉപഭോക്താക്കളാണെന്ന് കരുതി സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് അവർക്ക് സാനിറ്റൈസർ വാഗ്ദാനം ചെയ്യുന്നു. സാനിറ്റൈസർ വാങ്ങി കൈകൾ ശുദ്ധി വരുത്തിയാണ് പോക്കറ്റിൽ ഒളിപ്പിച്ച തോക്ക് കള്ളന്മാർ പുറത്തെടുക്കുന്നത്.

Leave A Reply

error: Content is protected !!