മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ ടെൻസ്, പോപ്പ് നഗർ കുടിവെള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്തു

മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ ടെൻസ്, പോപ്പ് നഗർ കുടിവെള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്തു

തൃശൂർ: മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ ടെൻസ്, പോപ്പ് നഗർ കുടിവെള്ള പദ്ധതികൾ ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്തു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് വിനയൻ അധ്യക്ഷനായി. വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമായി നേരിടുന്ന ടെൻസ്, പോപ്പ് നഗർ പ്രദേശങ്ങളിലുള്ള 141 വീടുകളിലേക്കാണ് കുടിവെള്ള പദ്ധതികൾ സമർപ്പിച്ചത്.

ഒല്ലൂർ മണ്ഡലം എംഎൽഎ അഡ്വ കെ രാജന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. വാർഡ് 11ലെ പനഞ്ചകം ടെൻസ് പദ്ധതിക്ക് 46 ലക്ഷം രൂപയും വാർഡ് രണ്ടിലെ കരുവാൻകോഡ് പോപ്പ് നഗർ പദ്ധതിക്ക് 34 ലക്ഷം രൂപയുമാണ് വിനിയോഗിച്ചത്.  ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ഉമാദേവി, വൈസ് പ്രസിഡന്റ് ഇന്ദിര മോഹൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് പുളിക്കൻ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

error: Content is protected !!