ജു​വ​ല​റി നി​ക്ഷേ​പ​ത്ത​ട്ടി​പ്പില്‍ മ​ധ്യ​സ്ഥ ച​ർ​ച്ച​യ്ക്കി​ടെ കൈ​യേ​റ്റം ന​ട​ന്ന​താ​യി പ​രാ​തി

ജു​വ​ല​റി നി​ക്ഷേ​പ​ത്ത​ട്ടി​പ്പില്‍ മ​ധ്യ​സ്ഥ ച​ർ​ച്ച​യ്ക്കി​ടെ കൈ​യേ​റ്റം ന​ട​ന്ന​താ​യി പ​രാ​തി

ചെ​റു​വ​ത്തൂ​ർ: ഫാ​ഷ​ൻ ഗോ​ൾ​ഡ് ജു​വ​ല​റി നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച​യ്ക്കി​ടെ കൈ​യേ​റ്റം ന​ട​ന്ന​താ​യി പ​രാ​തി. ജു​വ​ല​റി മു​ന്‍ പി​ആ​ര്‍​ഒ ടി.​കെ. മു​സ്ത​ഫ​യാ​ണ് ഇതു സംബന്ധിച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി​യ​ത്. മു​സ്ലിം ലീ​ഗ് ജി​ല്ലാ ട്ര​ഷ​റ​ര്‍ ക​ല്ല​ട്ര മാ​ഹി​ന്‍ മ​ര്‍​ദി​ച്ച​താ​യാ​ണ് ആ​രോ​പ​ണം.

ബന്ദിയാക്കി മർദിച്ചതായാണ് ആരോപണം. മ​ർ​ദ​ന​മേ​റ്റ​തി​നെ തു​ട​ർ​ന്ന് ടി.​കെ. മു​സ്ത​ഫ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​രാ​തി​യെ തുടർന്ന് പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ജൂ​വ​ല​റി നി​ക്ഷേ​പ​ത്ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ വി​വ​രം ശേ​ഖ​രി​ക്കാ​ൻ മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം മാ​ഹി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ വീ​ടു​ൾ​പ്പെ​ടെ ഭൂ​മി​യു​ടെ ആ​ധാ​ര​വും കൈ​മാ​റ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​വാ​ത്ത​താ​ണ് കൈ​യേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

Leave A Reply

error: Content is protected !!