തണ്ടാംകുളത്തിന് തെക്കുഭാഗത്ത് കാന ഉദ്ഘാടനം ചെയ്തു

തണ്ടാംകുളത്തിന് തെക്കുഭാഗത്ത് കാന ഉദ്ഘാടനം ചെയ്തു

തൃശൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ വാർഡ് 44ൽ തണ്ടാംകുളത്തിന് തെക്കുഭാഗത്ത് കാന നിർമ്മിച്ച് പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കി. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വകയിരുത്തിയാണ് റോഡിനോട് ചേർന്ന് കാന നിർമ്മാണം നടത്തി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടത്.

കഴിഞ്ഞ പ്രളയത്തിൽ ഈ പ്രദേശവും ഇവിടത്തെ വീടുകളും വെള്ളക്കെട്ടിലായിരുന്നു. അഡ്വ വി ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു.

Leave A Reply

error: Content is protected !!