പാരീസ് പാരീസ് എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

പാരീസ് പാരീസ് എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന പാരീസ് പാരീസ് എന്ന ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ഹിന്ദി ചിത്രമായ ക്യൂന്‍റെ റീമേക്ക് ആണ് ഈ ചിത്രം. രമേശ് അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് മനു ആണ്.

മലയാളം , തെലുങ്ക്, കന്നഡ ഭാഷകളിലും ക്യൂനിന് റീമേക്കുകള്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. തെലുങ്കില്‍ തമന്നയും, മലയാളത്തില്‍ മഞ്ജിമയും ,കന്നഡയില്‍ പരുള്‍ യാദവുമാണ് ക്യൂന്‍ നായികമാര്‍. മലയാളത്തില്‍ “സം സം”‘ എന്നും തെലുങ്കില്‍ ‘ദാറ്റ് ഈസ് മഹാലക്ഷ്മി’ എന്നും കന്നഡയില്‍ ‘ബട്ടര്‍ ഫ്ളൈ’ എന്നുമാണ് ചിത്രങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ചിത്രീകരിച്ച ഈ ചിത്രങ്ങള്‍ ഉടൻ റിലീസിനെത്തും

Leave A Reply

error: Content is protected !!