സ്വ​​​പ്ന​​​യു​​​ടെ ഫോ​​​ണ്‍​വി​​​ളി എ​​​ൻ​​​ഐ​​​എ അ​​​ന്വേ​​​ഷി​​​ക്കും

സ്വ​​​പ്ന​​​യു​​​ടെ ഫോ​​​ണ്‍​വി​​​ളി എ​​​ൻ​​​ഐ​​​എ അ​​​ന്വേ​​​ഷി​​​ക്കും

തൃ​​​ശൂ​​​ർ: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന സ്വ​​​പ്ന സു​​​രേ​​​ഷ് ആ​​​ശു​​​പ​​​ത്രി വാ​​​ർ​​​ഡി​​​ൽ ​​​നി​​​ന്നും ഫോ​​​ണ്‍ വി​​​ളി​​​ച്ചെ​​​ന്ന പ​​​രാ​​​തി എ​​​ൻ​​​ഐ​​​എ അ​​​ന്വേ​​​ഷി​​​ക്കും. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി മേ​​​ഖ​​​ല​​​യി​​​ൽ ​​​നി​​​ന്നു​​​ പോ​​​യ ഫോ​​​ണ്‍​കോ​​​ളു​​​ക​​​ളു​​​ടെ ഉ​​​റ​​​വി​​​ട​​​വും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും എ​​​ൻ​​​ഐ​​​എ ശേ​​​ഖ​​​രി​​​ച്ചു. ട​​​വ​​​ർ ലൊ​​​ക്കേ​​​ഷ​​​ൻ നോ​​​ക്കി സൈ​​​ബ​​​ർ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഇ​​​വ എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

വനിതാ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചു വരുത്തി വിവരം തേടി. ഒന്നുമറിയില്ലെന്നാണു ജീവനക്കാരുടെ മൊഴി. എന്നാൽ, അവരിൽ ഒരാളുടെ ഫോണിൽ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എൻഐഎയ്ക്കു ലഭിച്ച സൂചന. സ്വപ്ന മെഡ‍ിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ 6 ദിവസങ്ങളിൽ വനിതാ സെല്ലിൽ ജോലി നോക്കിയ എല്ലാ ജീവനക്കാരുടെയും ഫോൺവിളി വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്പെഷൽ ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്.

Leave A Reply

error: Content is protected !!