ലാറ്റൽ എൻട്രി ഡിപ്ലോമ പ്രവേശനം: കൗൺസിലിങ്ങിന് ഹാജരാകണം

ലാറ്റൽ എൻട്രി ഡിപ്ലോമ പ്രവേശനം: കൗൺസിലിങ്ങിന് ഹാജരാകണം

2020-21 അദ്ധ്യായന വർഷം ലാറ്ററൽ എൻട്രി വഴി ഡിപ്ലോമ പ്രവേശനത്തിന് നെയ്യാറ്റിൻകര പോളിടെക്‌നിക് കോളേജിലെ വിവിധ ബ്രാഞ്ചുകളിലേക്ക് അപേക്ഷിച്ചവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു /വി.എച്ച്.എസ്.ഇ/ഐ.ടി.ഐ, ടി.സി, സ്വഭാവ, ജാതി, വരുമാനം), ഫീസ് എന്നിവ സഹിതം 16ന് സ്ഥാപനത്തിൽ കൗൺസിലിങ്ങിന് ഹാജരാകണം.

റാങ്ക് ലിസ്റ്റിൽ ഒന്ന് മുതൽ 100 വരെ ഉൾപ്പെട്ടവരും ഐ.ടി.ഐ റാങ്ക് ലിസ്റ്റിൽ 252 വരെ റാങ്കുകാരും രാവിലെ ഒൻപതിന് സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യണം. റാങ്ക് ലിസ്റ്റിലെ 101 മുതൽ 250 വരെയുളള റാങ്കുകാർ അന്നേദിവസം ഒരു മണിക്ക് റിപ്പോർട്ട് ചെയ്യണം. പ്രവേശനം ലഭിക്കുന്നവർ പ്രവേശന സമയത്ത് 15,690 രൂപ നൽകണം.

എസ്.സി, എസ്.റ്റി വിഭാഗങ്ങൾക്ക് ഫീസ് ഇളവ് ലഭിക്കും. ഫീസ് അടയ്ക്കുന്നതിന് ഡെബിറ്റ് കാർഡ് നിർബന്ധമായും കൊണ്ടുവരണം. അപേക്ഷകർ അഡ്മിഷനെത്തുമ്പോൾ കോവിഡ് 19 മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. കൂടുതൽ വിവരങ്ങൾ www.gptcnta.ac.in ൽ ലഭിക്കും.

Leave A Reply

error: Content is protected !!