വണ്‍പ്ലസ് ഫോണിനും ടിവിക്കും വന്‍ ഓഫറുകള്‍; വന്‍ വിലക്കുറവ് ഇങ്ങനെ

വണ്‍പ്ലസ് ഫോണിനും ടിവിക്കും വന്‍ ഓഫറുകള്‍; വന്‍ വിലക്കുറവ് ഇങ്ങനെ

വണ്‍പ്ലസ് നോര്‍ഡ്, വണ്‍പ്ലസ് ടിവി അല്ലെങ്കില്‍ വണ്‍പ്ലസ് ഫോണ്‍ വാങ്ങാന്‍ ഇത് ശരിയായ സമയമാകാം. ഒക്ടോബര്‍ 9 വരെ പ്രൊമോഷണല്‍ കാമ്പെയ്ന്‍ കമ്പനി പ്രഖ്യാപിച്ചു. ഈ കാമ്പെയ്നിന്റെ ഭാഗമായി തിരഞ്ഞെടുത്ത വണ്‍പ്ലസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 8,000 രൂപ വരെ ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. എല്ലാ വണ്‍പ്ലസ് ഉല്‍പ്പന്നങ്ങളിലും ഈ ഓഫര്‍ ലഭ്യമല്ല. എന്നാല്‍ വണ്‍പ്ലസ് നോര്‍ഡ്, വണ്‍പ്ലസ് 7 ടി, വണ്‍പ്ലസ് 8, 8 പ്രോ, പ്രീമിയം വണ്‍പ്ലസ് ക്യു 1 ടിവികള്‍ എന്നിവയുള്‍പ്പെടെ കമ്പനിയില്‍ നിന്നുള്ള ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആമസോണ്‍ ഇന്ത്യ വെബ്സൈറ്റിലും വണ്‍പ്ലസ് സ്റ്റോറുകളിലും ഉള്‍പ്പെടെ ഓഫറുകള്‍ ഓണ്‍ലൈനിലും ഓഫ്ലൈനിലും ലഭ്യമാണ്.

Leave A Reply

error: Content is protected !!