എ​ന്തു ക​ഴി​ച്ചാ​ലും ഛർ​ദി​ക്കു​ന്ന സ്ത്രീ..! വിചിത്ര രോഗാവസ്ഥയ്ക്കു പിന്നിൽ..

എ​ന്തു ക​ഴി​ച്ചാ​ലും ഛർ​ദി​ക്കു​ന്ന സ്ത്രീ..! വിചിത്ര രോഗാവസ്ഥയ്ക്കു പിന്നിൽ..

രോ​ഗ​ങ്ങ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് വാ​സ്ത​വ​ത്തി​ൽ ജീ​വി​ത​ത്തി​ലെ വ​ലി​യ സ​ന്തോ​ഷ​മെ​ന്നു പ​റ​യാം. അ​ത്ത​രം ഭാ​ഗ്യം സി​ദ്ധി​ച്ച​വ​ർ ചു​രു​ക്കം. അ​സു​ഖം വ​ന്നാ​ൽ കാ​ര​ണം ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചു ഭേ​ദ​പ്പെ​ടു​ത്തു​ക​യാ​ണ​ല്ലോ നാ​ട്ടു​ന​ട​പ്പ്. പ​ക്ഷേ, രോ​ഗ​കാ​ര​ണം ക​ണ്ടെ​ത്താ​നാ​കു​ന്നി​ല്ലെ​ങ്കി​ലോ…​മ​നഃ​സ​മാ​ധാ​നം വി​ദൂ​ര​സ്വ​പ്ന​മാ​കും. പ​ത്തു വ​ർ​ഷ​മാ​യി ഒ​രു നി​ഗൂ​ഢ​രോ​ഗം കാ​ര​ണം മ​നഃ​സ​മാ​ധാ​ന​വും സാ​ധാ​ര​ണ ജീ​വി​ത​വും ന​ഷ്ട​മാ​യ അ​നു​ഭ​വ​മാ​ണ് ഇം​ഗ്ല​ണ്ടി​ലെ ജൂ​ഡി വി​ൽ​ഷെ​ർ എ​ന്ന എ​ഴു​പ​ത്തൊ​ന്നു​കാ​രി പ​റ​യു​ന്ന​ത്.

എ​പ്പോ​ൾ എ​ന്തു ക​ഴി​ച്ചാ​ലും ഛർ​ദി​ക്കു​ന്നു…​അ​താ​ണ് ജൂ​ഡി​യു​ടെ പ്ര​ശ്നം. മ​ഞ്ഞ​വെ​ള്ളം ഛർ​ദി​ച്ചുഛ​ർ​ദി​ച്ച് ജൂ​ഡി എ​ല്ലും തോ​ലു​മാ​യി. ശ​രീ​രം ദു​ർ​ബ​ല​മാ​യി. ഭ​ക്ഷ​ണ​വും അ​തു വ​ഴി അ​വ​ശ്യ പോ​ഷ​ക​ങ്ങ​ളും ശ​രീ​ര​ത്തി​ലെ​ത്താ​താ​യ​തോ​ടെ ന​ന്നാ​യി ക്ഷീ​ണി​ച്ചു. ശ​രീ​ര​ഭാ​രം കാ​ര്യ​മാ​യി കു​റ​ഞ്ഞു.

Leave A Reply

error: Content is protected !!