പന്തീരാങ്കാവ് യുഎപിഎ കേസ്; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി പരിഗണിക്കാതെ ഹൈക്കോടതി

പന്തീരാങ്കാവ് യുഎപിഎ കേസ്; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി പരിഗണിക്കാതെ ഹൈക്കോടതി

കോഴിക്കോട്: അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി പരിഗണിക്കാതെ ഹൈക്കോടതി. കേസ് ഹൈക്കോടതിയിൽ പരിഗണിക്കേണ്ട ഡിവിഷൻ ബെഞ്ചിലെ എം.ആർ. അനിത കോഴിക്കോട് കോടതിയിൽ ഇവരുടെ ഹർജി മുൻപ് പരിഗണിച്ചിട്ടുണ്ട്. അതിനാലാണ് ഹർജി പരിഗണിക്കാതെ ബെഞ്ച് കേസിൽ നിന്ന് പിന്മാറിയത്. ജസ്‌റ്റിസ് എം.ആർ. ഇന്ദിര, ജസ്‌റ്റിസ് ഹരിശങ്ക‌ർ എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.

കൊച്ചിയിലെ എൻഐഎ കോടതിയാണ് അലനും താഹയ്‌ക്കും കഴിഞ്ഞയാഴ്‌ച ജാമ്യമനുവദിച്ചത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് അന്വേഷണ സംഘം ഹൈക്കോടതിയിലെത്തിയത്. കേസ് ഇനി ബുധനാഴ്‌ച മ‌റ്റൊരു ബൈഞ്ച് പരിഗണിക്കും.

Leave A Reply

error: Content is protected !!