സ്കേറ്റ്ബോർഡിൽ റോഡിലൂടെ സഞ്ചരിക്കുന്ന നായ; വീഡിയോ കണ്ടത് ലക്ഷങ്ങള്‍…

സ്കേറ്റ്ബോർഡിൽ റോഡിലൂടെ സഞ്ചരിക്കുന്ന നായ; വീഡിയോ കണ്ടത് ലക്ഷങ്ങള്‍…

സ്കേറ്റ്ബോർഡിൽ കയറി റോഡിലൂടെ സഞ്ചരിക്കുന്ന ഒരു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പേടിയുമില്ലാതെ അനായാസേനയാണ് നായയുടെ പോക്ക്. റോഡിനിരുവശത്തുമുള്ളവർ നായയെ അത്ഭുതത്തോടെ  നോക്കിനിൽക്കുന്നതും വീഡിയോയില്‍ കാണാം.

ഇടയ്ക്ക് ബോർഡൊന്ന് സാവധാനത്തിലാക്കി നിർത്തുകയും വീണ്ടും യാത്ര തുടർന്ന് തന്റെ സ്കേറ്റിങ് കഴിവ് കാണിക്കുകയും ചെയ്യുകയാണ് നായ.  മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്.

Leave A Reply

error: Content is protected !!