മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 391 കോവിഡ് മരണം

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 391 കോവിഡ് മരണം

മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 391 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോട മരണസംഖ്യ 25,586 ആയി ഉയര്‍ന്നു.

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 18,105 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 8,43,844 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗമുക്തി ആറുലക്ഷം കടന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച 17,433 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസം കഴിയുന്തോറും കോവിഡ് കേസുകള്‍ ഉയര്‍ന്ന് വരുന്നത് ആശങ്ക പരത്തുന്നുണ്ട്.

തമിഴ്‌നാട്ടില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിനെക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടി. 5,892 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, 6,110 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,45,851 ആയി.

6,110 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,86,173 ആയി. 92 പേര്‍കൂടി ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 7,608 ആയി.

Leave A Reply

error: Content is protected !!