കര്‍ണാടകയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8,865 പേര്‍ക്ക്

കര്‍ണാടകയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8,865 പേര്‍ക്ക്

ബംഗളൂരു : കര്‍ണാടകയിൽ ഇന്ന് 8,865 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 3,70,206 ആയി. ഇന്ന് 104 പേരാണ് മരിച്ചത്. ഇതോടെ മൊത്തം 6,054 ഉയര്‍ന്നു. സംസ്ഥാനത്ത് രോഗ മുക്തി നേടിയവരുടെ എണ്ണം 2,68,035 ആണ്. നിലവില്‍ സംസ്ഥാനത്ത് 96,098 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ആന്ധ്രയില്‍ ഇന്ന് 10,199 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ ഇത് 5892 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave A Reply

error: Content is protected !!