കോവിഡ്​ ; ഹരിയാനയിലെ സുഖ്​ദേവ്​ ദാബയിലെ 65 ജീവനക്കാർക്ക്​ രോഗബാധ സ്ഥിരീകരിച്ചു

കോവിഡ്​ ; ഹരിയാനയിലെ സുഖ്​ദേവ്​ ദാബയിലെ 65 ജീവനക്കാർക്ക്​ രോഗബാധ സ്ഥിരീകരിച്ചു

ന്യൂഡൽഹി : ഹരിയാനയിലെ പ്രസിദ്ധമായ സുഖ്​ദേവ്​ ദാബയിലെ 65 ഓളം ജീവനക്കാർക്ക്​ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു​. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ജീവനക്കാരെ വീട്ടു നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

ഹരിയാനയെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന മുർത്തലിലാണ്​ അമരീഖ്​ സുഖ്​ദേവ്​ ദാബ. യാത്രക്കാരുടെ പ്രധാന വിശ്രമ -ഭക്ഷണകേന്ദ്രമാണ്​ ഈ ദാബ. കൂടുതൽ പേർക്ക്​ രോഗം സ്​ഥിരീകരിച്ച സാഹചര്യത്തിൽ അണുവിമുക്തമാക്കുന്നതിനായി ദാബ രണ്ടുദിവസത്തേക്ക്​ അടച്ചു. ​മറ്റു ജീവനക്കാരുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചതായും അധികൃതർ അറിയിച്ചു.

Leave A Reply

error: Content is protected !!