കോവിഡ്: കാസർഗോഡ് ജില്ലയില്‍ 170 പേര്‍ക്ക് രോഗം ഭേദമായി

കോവിഡ്: കാസർഗോഡ് ജില്ലയില്‍ 170 പേര്‍ക്ക് രോഗം ഭേദമായി

കാസർഗോഡ്:  ജില്ലയില്‍ വ്യാഴാഴ്ച 170 പേര്‍ക്ക് രോഗം ഭേദമായി. വ്യാഴാഴ്ച
രോഗവിമുക്തി നേടിയവരില്‍ ഏറ്റവുംകൂടുതല്‍ പേര്‍ ചെമ്മനാട് പഞ്ചായത്തില്‍  നിന്നാണ്(30 പേര്‍) ചെമ്മനാട് നിന്ന് 30 പേര്‍,കാഞ്ഞങ്ങാട് നിന്ന് 21 പേര്‍, അജാനൂരില്‍ നിന്ന് 19 പേര്‍, കാസര്‍കോട് നിന്ന് 16 പേര്‍, നീലേശ്വരത്തു  നിന്ന് 12 പേര്‍, തൃക്കരിപ്പൂരില്‍ നിന്ന് ഒന്‍പത് പേര്‍,ചെറുവത്തൂരില്‍ നിന്ന് ഏഴു പേര്‍,മംഗല്‍പ്പാടി,കയ്യൂര്‍ -ചീമേനി,വലിയപറമ്പയില്‍ നിന്ന് ആറുപേര്‍ വീതം,ചെങ്കള,മൊഗ്രാല്‍പുത്തൂര്‍, പടന്ന, കുമ്പളയില്‍ നിന്ന് നാല് പേര്‍ വീതം, വോര്‍ക്കാടിയില്‍ നിന്ന് മൂന്ന് പേര്‍,ഉദുമ,കിനാനൂര്‍-കരിന്തളം,പള്ളിക്കര, പുത്തിഗെ, കോടോം-ബേളൂര്‍, മധൂരില്‍ നിന്ന് രണ്ട് പേര്‍ വീതം, മഞ്ചേശ്വരം, പൈവളിഗെ, മീഞ്ച, ദേലമ്പാടി, കാറഡുക്ക, പിലിക്കോട്, മടിക്കൈയില്‍ നിന്ന് ഒരാള്‍ വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ഇന്നത്തെ രോഗവിമുക്തരുടെ കണക്ക്.

ജില്ലയില്‍ എട്ട് മാസം പ്രായമുള്ള  കുട്ടിയടക്കം ഒന്‍പത് കുട്ടികള്‍ക്ക് വ്യാഴാഴ്ച
രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച എട്ട് മാസമുള്ള ആണ്‍കുട്ടി അജാനൂര്‍ പഞ്ചായത്തില്‍ നിന്നുള്ളതാണ്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച   കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചെമ്മനാട് പഞ്ചായത്തില്‍ നിന്നാണ്(4 പേര്‍).  ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ നിന്ന് നാല് കുട്ടികള്‍  ,കിനാനൂര്‍-കരിന്തളം,ഉദുമ,കാഞ്ഞങ്ങാട് , അജാനഝക്ത, കുമ്പളയില്‍ നിന്ന് ഒരു കുട്ടി വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച കുട്ടികളുടെ എണ്ണം.

Leave A Reply

error: Content is protected !!