സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ പേ​രാ​മ്പ്രയിൽ 12 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ പേ​രാ​മ്പ്രയിൽ 12 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

പേ​രാ​മ്പ്ര: സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ പേ​രാ​മ്പ്രയിൽ 12 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ഫ​ലം വന്നതോടെയാണ് 12 പേർക്ക്കൂടി രോഗം സ്ഥിരീകരിച്ചത്. 73 പേ​രു​ടെ പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യു​ടെ ഫ​ല​മാ​ണ് ഇപ്പോൾ പു​റ​ത്ത് വ​ന്ന​ത്. ഇ​തി​ല്‍ നാ​ല് പേ​ര്‍ പേ​രാ​മ്പ്ര ര​ണ്ടാം വാ​ര്‍​ഡി​ല്‍ ഒ​രേ​വീ​ട്ടി​ലു​ള്ള​വ​രാ​ണ്. 80 വ​യ​സു​ള്ള പു​രു​ഷ​ന്‍, 67 വ​യ​സു​ള്ള സ്ത്രീ, 47, 44 ​വ​യ​സു​ക​ളു​ള്ള പു​രു​ഷ​ന്മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് രോഗം സ്ഥിരീകരിച്ചത്.

12 പേരിൽ ഒരാൾ ആരോഗ്യപ്രവർത്തകയാണ്. പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യോ​ടൊ​പ്പം കൂ​ട്ടി​രു​ന്ന​യാ​ളും ഉ​ള്‍​പ്പെ​ടെ ആ​റ് പേ​ര്‍ ചെ​റു​വ​ണ്ണൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​ത്തി​ലു​ള്‍​പ്പെ​ട്ട​വ​രാ​ണ്. മ​റ്റ് ര​ണ്ട് പേ​ര്‍ ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി​ക​ളാ​ണ്.

Leave A Reply

error: Content is protected !!