സ്വർണക്കടത്ത് കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

സ്വർണക്കടത്ത് കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി എൻ.ഐ.എ കസ്റ്റഡിയിലുള്ള പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത് തുടങ്ങിയവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ 11 മണിയോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇവരെ എത്തിക്കുക. സ്വർണക്കടത്തിന്റെ മുഖ്യ സൂത്രധാരനായ കെ.ടി റമീസിനേയും പ്രതിചേർക്കാൻ എൻഫോഴ്സ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങൾ ഇന്ന് തുടങ്ങുമെന്നാണ് വിവരം.

സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുൽ ജനറലിനെതിരെ സ്വപ്ന മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോൺസുൽ ജനറൽ കമ്മിഷൻ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥ‍ർക്ക് നൽകിയിരിക്കുന്ന മൊഴി. ലോക്ക് ഡൗണിന് മുമ്പ് നടത്തിയ 20 കളളക്കടത്തിലും കോൺസുൽ ജനറലിന് കമ്മിഷൻ നൽകിയെന്നാണ് സ്വപ്‌ന പറയുന്നത്. ഇതോടൊപ്പം സ്വപ്‌ന സുരേഷ് ഒരു കോടി രൂപ കമ്മിഷൻ പറ്റിയ ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുള്ള ദുരൂഹതയും വർദ്ധിക്കുകയാണ്.

മുഖ്യപ്രതിയായ സ്വപ്‌നയുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഇതോടെ കേസിൽ യു.എ.പി.എ നിലനിൽക്കും. സ്വപ്‌ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്. ഹർജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്നും എൻ.ഐ.എ വെളിപ്പടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എൻ.ഐ.എ വാദിക്കുന്നത്.

Leave A Reply

error: Content is protected !!