ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലും പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലും പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച

പാകിസ്ഥാൻ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ബൗളർമാരുടെ മുന്നിൽ തകർന്നടിഞ്ഞ് പാകിസ്ഥാൻ. ഒന്നാം ദിവസമായ ഇന്നലെ പാകിസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടമായി. ഇന്നലെ കളി അവസാനിച്ചപ്പോൾ പാകിസ്ഥാൻ 126/ 5 എന്ന നിലയിലാണ്. ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. 25 റണ്‍സുമായി ബാബര്‍ അസമും 4 റണ്‍സുമായി മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍.

തുടക്കം മുതൽ ഇംഗ്ലണ്ട് ബൗളർമാർ പാകിസ്ഥാനെ വട്ടംകറക്കി. ക്യാപ്റ്റന്‍ അസര്‍ അലി (20), ഓപ്പണര്‍ ഷാന്‍ മസൂദ്(1), ആസാദ് ഷഫീഖ്(5), ഫഹദ് അലം(0) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. . ഓപ്പണര്‍ ആബിദ് അലിയുടെ 61 റണ്‍സാണ് പാകിസ്ഥാനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ആന്‍ഡേഴ്‌സൻ രണ്ട് വിക്കറ്റ് നേടി.

Leave A Reply

error: Content is protected !!