സ്വാതന്ത്ര്യദിന സന്ദേശവുമായി കോവിഡ്ക്കാലത്തെ പട്ടങ്ങൾ

സ്വാതന്ത്ര്യദിന സന്ദേശവുമായി കോവിഡ്ക്കാലത്തെ പട്ടങ്ങൾ

ഡൽഹി : പല നിറങ്ങളിലുള്ള പട്ടങ്ങൾ ആകാശത്ത് പറത്തിയാണ് രാജ്യത്തെ ജനങ്ങൾ എല്ലാ വർഷവും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷ സൂചകമായിട്ടാണ് എല്ലാ വർഷം പട്ടം പറത്തുന്നത്. കൊറോണക്കാലത്തെ ഈ സ്വാതന്ത്ര്യ ദിനത്തിൽ പട്ടം പറത്തലിൽ വ്യത്യസ്തത കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് ദില്ലി സ്വദേശിയായ പട്ടം വ്യാപാരി. കൊറോണ വൈറസിനെ തുരത്താനുള്ള മുൻകരുതൽ വാചകങ്ങൾ പട്ടങ്ങൾക്ക് മേൽ അച്ചടിച്ചിരിക്കുകയാണ് ഇദ്ദേഹം.

ബ്രിട്ടീഷുകാരെ തുരത്തിയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. അതുപോലെ മുൻകരുതലെടുത്ത് കൊറോണ എന്ന മഹാമാരിയെയും തുരത്തണമെന്ന സന്ദേശമാണ് നൽകാൻ ഉദ്ദേശിക്കുന്നത്. പട്ടം നിർമ്മാതാവായ മുഹമ്മദ് തഖി എഎൻഐയോട് പറഞ്ഞു. അദ്ദേഹം നിർമ്മിക്കുന്ന പട്ടങ്ങൾ കുട്ടികൾക്കിടയിൽ വളരെയധികം പ്രശസ്തമാണ്. കൊവിഡ് ലക്ഷണങ്ങൾ എന്തൊക്കെയാണ്, മാസ്ക് ഉപയോ​ഗിക്കേണ്ടതിന്റെ പ്രാധാന്യം, സാനിട്ടൈസറിന്റെ ഉപയോ​ഗം എന്നിവയാണ് പട്ടങ്ങളിൽ അച്ചടിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി 5000 പട്ടങ്ങളാണ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.

Leave A Reply

error: Content is protected !!