നടത്തറ ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണ സേനയ്ക്ക് രക്ഷാ ഉപകരണങ്ങളും യുവജന ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും നടന്നു

നടത്തറ ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണ സേനയ്ക്ക് രക്ഷാ ഉപകരണങ്ങളും യുവജന ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും നടന്നു

നടത്തറ : നടത്തറ ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണം 2020- 21 പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ സേനയ്ക്ക് രക്ഷാ ഉപകരണങ്ങളും യുവജന ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും ഗവ ചീഫ് വിപ്പ് അഡ്വ. കെ രാജൻ നിർവഹിച്ചു.

നടത്തറ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി ആർ രജിത് അധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ സേനയുടെ ദൗത്യത്തിന് ഉപയോഗിക്കാവുന്ന ലൈഫ് ജാക്കറ്റ്, ഹെഡ്ലൈറ്റ്, വടം, ടോർച്ച് തുടങ്ങിയ ഉപകരണങ്ങളും യുവജന ക്ലബുകൾക്കുള്ള ക്രിക്കറ്റ് ബാറ്റ്, പന്ത്, ഫുട്ബോൾ, നെറ്റ് തുടങ്ങിയവ അടങ്ങിയ കിറ്റുമാണ് വിതരണം നടത്തിയത്

Leave A Reply

error: Content is protected !!