കോവിഡ് സെല്ലിൽ വിളിച്ചിട്ടും ആംബുലൻസ് വൈകി; കൊവിഡ് നിരീക്ഷണത്തിലായിരുന്ന അർബുദ രോഗി മരിച്ചു.

കോവിഡ് സെല്ലിൽ വിളിച്ചിട്ടും ആംബുലൻസ് വൈകി; കൊവിഡ് നിരീക്ഷണത്തിലായിരുന്ന അർബുദ രോഗി മരിച്ചു.

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന അര്‍ബുദ രോഗി മരിച്ചു. പായം സ്വദേശി കാപ്പാടൻ ശശിധരനാണ് മരിച്ചത്. 48 വയസ്സായിരുന്നു. കൊവിഡ് സെല്ലില്‍ അറിയിച്ചിട്ടും ആംബുലന്‍സ് എത്താന്‍ നാലുമണിക്കൂര്‍ വൈകിയിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ വയ്ക്കാന്‍ ജില്ലാ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശശിധരന്‍. അദ്ദേഹത്തിന് തൊട്ടടുത്തുള്ള രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇദ്ദേഹവും കൂട്ടിരിപ്പുകാരും ക്വാറന്‍റീനില്‍ പ്രവേശിച്ചത്.

ഇന്നലെ രാത്രി അര്‍ബുദ രോഗവുമായി ബന്ധപ്പെട്ട അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിട്ടുനല്‍കാന്‍ കൊവിഡ് സെല്ലില്‍ അറിയിച്ചത്. ആംബുലന്‍സ് ഉണ്ടായിട്ടും കൊവിഡ് സെല്ല് അധികൃതര്‍ തിരക്കാണെന്ന് പറയുകയും പിന്നീട് നാല് മണിക്കൂര്‍ വെെകി ആംബുലന്‍സ് എത്തിക്കുകയുമായിരുന്നു.

Leave A Reply

error: Content is protected !!