മകനെ ചുറ്റിക കൊണ്ട്‌ തലയ്ക്കടിച്ചുകൊന്ന് പിതാവ്

മകനെ ചുറ്റിക കൊണ്ട്‌ തലയ്ക്കടിച്ചുകൊന്ന് പിതാവ്

വിശാഖപട്ടണം ∙ സ്വത്തുതർക്കത്തെ തുടർന്ന് പിതാവ് മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. നാൽപതുകാരനായ മകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പിതാവ് വീരരാജു പൊലീസിന് കീഴടങ്ങി.

വീടിന്റെ കാർ പാർക്കിങ്ങിനോടു ചേർന്ന് വരാന്തയിൽ സ്റ്റൂളിലിരുന്ന മകൻ ജലരാജുവിന്റെ തലയ്ക്കു പിന്നിൽ പിതാവ് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. താഴെ വീണ ഇയാളെ വീണ്ടും വീരരാജു മർദിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.

സ്ഥലത്തെച്ചൊല്ലിയുള്ള തർക്കമാണു കൊലയ്ക്കു കാരണമെന്നും ജലരാജു സംഭവസ്ഥലത്തു തന്നെ മരിച്ചെന്നും വിശാഖപട്ടണം പൊലീസ് വ്യക്തമാക്കി.

Leave A Reply

error: Content is protected !!