ഷെയ്ൻ നിഗം ചിത്രം വെയിലിന്റെ പുതിയ പോസ്റ്റർ കാണാം

ഷെയ്ൻ നിഗം ചിത്രം വെയിലിന്റെ പുതിയ പോസ്റ്റർ കാണാം

ഷെയ്ൻ നിഗം ചിത്രം വെയിലിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിൻറെ ട്രെയ്‌ലർ ഓഗസ്റ്റ് 17ന്  റിലീസ് ചെയ്യും. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ് .ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ സിനിമ പൂർത്തിയായത്.

ഷാസ് മുഹമ്മദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിംഗ്. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Leave A Reply

error: Content is protected !!