പാലക്കാട് ജില്ലയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിക്കാൻ 131 കെട്ടിടങ്ങൾക്ക് അംഗീകാരം നൽകി

പാലക്കാട് ജില്ലയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിക്കാൻ 131 കെട്ടിടങ്ങൾക്ക് അംഗീകാരം നൽകി

പാലക്കാട്: ജില്ലയിൽ കോവിഡ് രോഗ ബാധിതർ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിക്കുന്നതിന് 131 കെട്ടിടങ്ങൾക്ക് അംഗീകാരം നൽകിയതായി ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ ഡി.ബാലമുരളി അറിയിച്ചു. നോഡൽ ഓഫീസർമാരായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും കെട്ടിടങ്ങളുടെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കെട്ടിടങ്ങൾ സി. എഫ്.എൽ.ടി.സികളായി പ്രവർത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഒരുക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.

Leave A Reply

error: Content is protected !!