രാജസ്ഥാൻ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും

രാജസ്ഥാൻ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും

രാജസ്ഥാൻ നിയമസഭ സമ്മേളനം ഇന്നാരംഭിക്കും. ബി.ജെ.പി അവിശ്വാസപ്രമേയവും കോൺഗ്രസ് വിശ്വാസ പ്രമേയവും കൊണ്ട് വരും. സ്പീക്കർ വിശ്വാസ പ്രമേയം തെരഞ്ഞെടുത്ത് വോട്ടിനിടാനാണ് സാധ്യത. രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആണ് നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യമുന്നയിച്ചത്.

രാജസ്ഥാനില്‍ ഉടലെടുത്ത രാഷ്ട്രീയ നാടകം അവസാന ഘട്ടത്തിലാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും- സച്ചിന്‍ പൈലറ്റും തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിച്ചതോടെ എല്ലാം ശാന്തമായിരുന്നു. ആ ഘട്ടത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള ബി.ജെ.പി തീരുമാനം. ഇതിന് മറുപടിയായാണ് കോണ്‍ഗ്രസ് വിശ്വാസ പ്രമേയം കൊണ്ട് വരുന്നത്. അങ്ങനെ വന്നാല്‍ സ്പീക്കർക്ക് വിശ്വാസ പ്രമേയം എടുക്കുകയും ശബ്ദ വോട്ടിനിടുകയും ചെയ്യാം. 120 പേരുടെ പിന്തുണ സർക്കാരിനുണ്ട്.

Leave A Reply

error: Content is protected !!