ജില്ലാ ഭരണകൂടത്തിന്റെ  നിർദ്ദേശപ്രകാരം അടിയന്തിര  ദുരന്തനിവാരണ ടീം അഴിയൂരിൽ ഒരുങ്ങി

ജില്ലാ ഭരണകൂടത്തിന്റെ  നിർദ്ദേശപ്രകാരം അടിയന്തിര  ദുരന്തനിവാരണ ടീം അഴിയൂരിൽ ഒരുങ്ങി

കോഴിക്കോട്:  ദുരന്തങ്ങൾക്ക് വളരെയേറെ സാധ്യതയുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്ന അഴിയൂരിൽ ജില്ലാ ഭരണകൂടത്തിന്റെ  നിർദ്ദേശപ്രകാരം ദുരന്തമുഖത്ത് ഓടിയെത്തി സഹായം നൽകുന്ന ഒരു ടീമിനെ അഴിയൂരിൽ തയ്യാറാക്കി. കഴിഞ്ഞവർഷങ്ങളിൽ ജീവതാളം പദ്ധതിയിൽ പരിശീലനം സിദ്ധിച്ചവരും കോവിഡ് , പ്രളയം എന്നീ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തനം നടത്തിയവരും സന്നദ്ധ രജിസ്ട്രേഷൻ നടത്തി പരിശീലനം നേടിയവരുമാണ് സംഘത്തിൽ ഉണ്ടാവുക. കൂടാതെ ദുരന്തനിവാരണ പദ്ധതി പ്രകാരം വാർഡ് തലത്തിൽ പ്രത്യേക സംവിധാനവും ഉണ്ടാകുന്നതാണ്. പഞ്ചായത്ത് തലത്തിൽ രൂപീകരിച്ച ടീമിന്   ഉപകരണങ്ങൾ പഞ്ചായത്ത് വാങ്ങിച്ചു നൽകുന്നതാണ്. കൂടാതെ സ്വന്തമായി ജേഴ്സിയും എംബ്ലവും  ഇവർക്ക് ഉണ്ടാകുന്നതാണ്. ജില്ലാ ദുരന്ത നിവാരണ അതോറ്റി, പോലീസ്, ഫയർഫോഴ്സ്,  കെഎസ്ഇബി,  ആരോഗ്യം,  ഫോറസ്റ്റ് ,എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് ഗ്രൂപ്പ് പ്രവർത്തിക്കുക. കൂടാതെ ദുരന്തനിവാരണ മേഖലയിൽ ജില്ലാതല വിഭാഗത്തിന്റെ പരിശീലനം കണ്ടയ്ൻമെന്റ് സോൺ ഒഴിവാകുന്ന മുറക്ക് നൽകുന്നതാണ്. വിവിധ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത്  അനുഭവ സമ്പന്നനായ പ്രിയേഷ് മാളിയേക്കൽ അടക്കമുള്ളവരാണ് ടീമിലുള്ളത്. ജീവ താളത്തിൽ നിലവിൽ വിവിധ പരിശീലനം ലഭിച്ച 26 പേരും പുതുതായി ഈ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നവരെയും ദുരന്തനിവാരണ ടീമിൽ ഉൾപ്പെടുത്തുന്നതാണ്. പഞ്ചായത്ത് അംഗീകരിച്ച പ്രോജക്ട് പ്രകാരം ലൈഫ് ജാക്കറ്റ്, റെസ്ക്യൂ ട്യൂബ്, ഗ്ലൗസ്, ഓക്സിജൻ മാസ്ക്, ഹെൽമെറ്റ്,  കൊടുവാൾ,  കൈക്കോട്ട്, എന്നിവ പഞ്ചായത്ത് വാങ്ങിച്ചു നൽകുന്നതാണ്. ആദ്യ ഘട്ട പരിശീലനം ഓൺലൈനിൽ നടന്നു. തുടർന്ന് 12 പേർ അടങ്ങുന്ന ഗ്രൂപ്പിന് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി യോഗം ചേർന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് വി പി ജയൻ അധ്യക്ഷത വഹിച്ചു. ചോമ്പാല സി ഐ ടി പി സുമേഷ്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, എസ് ഐ നിഖിൽ,വാർഡ് മെമ്പർ വഫ ഫൈസൽ,  വി ഇ  ഒ  എം. വി  സിദ്ദീഖ്, സി.എച്ച് മുജീബ് റഹ്മാൻ, കൊവിഡ് ഡ്യൂട്ടിക്ക് നിയമിച്ച അധ്യാപകരായ കെ ദീപു രാജ്, കെ പി പ്രീജിത്ത് കുമാർ, സി കെ സാജിദ്, രാഹുൽ ശിവ, ആർ പി റിയാസ്, സജേഷ് കുമാർ, സലീഷ് കുമാർ, രഞ്ചിത്ത്, ടീമിൽ ഉൾപ്പെട്ട അംഗങ്ങൾ എന്നിവർ സംസാരിച്ചു. തുടർ പരിശീലനം 15.8.20 ബനാത്ത് മദ്രസ്സയിൽ വെച്ച് ഓൺലൈനായി നടക്കുന്നതാണ് തുടർന്ന് ബ്രെയിൻ സ്റ്റോമിംഗ് സെഷനും ഉടൻ നടത്തുന്നതാണ്.

Leave A Reply

error: Content is protected !!