കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 16 വരെ മസ്റ്ററിംഗ് നടത്താം

കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 16 വരെ മസ്റ്ററിംഗ് നടത്താം

പാലക്കാട്:  സംസ്ഥാന കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പാലക്കാട് ജില്ലയിലെ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത പെന്‍ഷന്‍ അര്‍ഹതയുളള ഗുണഭോക്താക്കള്‍ക്ക് വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓഗസ്റ്റ് 16 വരെ മസ്റ്ററിംഗ് നടത്താം. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരുകള്‍/ഗുണഭോക്താക്കള്‍ അംഗങ്ങളായിട്ടുളള ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേന ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാം.

കൂടാതെ വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡയായി മാറിയതിനാല്‍ എട്ട് അക്ക അക്കൗണ്ട് നമ്പര്‍ 10 അക്ക നമ്പറായി ജൂലൈ 10  മുതല്‍ മാറിയതിനാല്‍ ഈ ബാങ്കിലൂടെ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഓഗസ്റ്റ് 14 നകം പുതിയ അക്കൗണ്ട് നമ്പര്‍ കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പാലക്കാട് ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2515765, ഇ-മെയില്‍ : ktwwfboard.pkd@gmail.com.

Leave A Reply

error: Content is protected !!