പെട്ടിമുടി ഉരുൾപൊട്ടൽ; തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്; ഇനിയും കണ്ടെത്താനാവാതെ 15 പേര്‍

പെട്ടിമുടി ഉരുൾപൊട്ടൽ; തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്; ഇനിയും കണ്ടെത്താനാവാതെ 15 പേര്‍

ഇടുക്കി: : രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുന്നു. തെരച്ചില്‍ എട്ടാം ദിവസത്തിലേക്ക്. 15 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കന്നിയാറില്‍ കൂടുതല്‍ തെരച്ചില്‍ നടത്താനാണ് ദൗത്യസംഘത്തിന്റെ തീരുമാനം. പുഴയില്‍ ഹിറ്റാച്ചി ഉപയോഗിച്ചും ലയങ്ങള്‍ക്ക് മുകളിലുള്ള മണ്ണ് നീക്കിയും പരിശോധന നടത്തും. വ്യാഴാഴ്ച തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ആരെയും കണ്ടെത്തിയിരുന്നില്ല. 55 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.

വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ മടക്കം. രാവിലെ 9.30നാണ് ഗവർണറും മുഖ്യമന്ത്രിയും അടങ്ങിയ സംഘം ആനച്ചാലിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്. അവിടെ നിന്ന് കാറിലാണ് പെട്ടിമുടിയിലേക്ക് പോയത്. ഉരുൾപൊട്ടലിനിരയായ കുടുംബങ്ങൾക്ക് പുതിയ വീട് നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Leave A Reply

error: Content is protected !!