മ​ധ്യ​പ്ര​ദേ​ശി​ൽ ട്ര​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അപകടം ; ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു

മ​ധ്യ​പ്ര​ദേ​ശി​ൽ ട്ര​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അപകടം ; ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട് ട്ര​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ക​ത്തി ഡ്രൈ​വ​ർ​മാ​ർ വെ​ന്തു​മ​രി​ച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.

സി​യോ​നി ജി​ല്ല​യി​ലെ ജ​ബ​ൽ​പു​ർ-​നാ​ഗ്പു​ർ ദേ​ശീ​യ​പാ​ത​യി​ൽ ച​പാ​ര​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​രി​യും മൊ​സാം​ബി​യും ക​യ​റ്റി​വ​ന്ന ലോ​റി​ക​ൾ ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. വി​പ​രീ​ത ദി​ശ​യി​ൽ സ​ഞ്ച​രി​ച്ച ട്ര​ക്കു​ക​ൾ നേ​ർ​ക്കുനേ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മ​റി​ഞ്ഞ ട്ര​ക്കു​ക​ൾ ര​ണ്ടും തീ​പി​ടി​ച്ച് ക​ത്തി. ര​ണ്ട് ഡ്രൈ​വ​ർ​മാ​രും വെ​ന്തു​മ​രി​ച്ചു. അപകടത്തിൽ പ​രി​ക്കേ​റ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Reply

error: Content is protected !!