കോവിഡ് ; വിനായക ചതുർഥി റാലികൾക്ക് നിരോധനമേർപ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍

കോവിഡ് ; വിനായക ചതുർഥി റാലികൾക്ക് നിരോധനമേർപ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ : കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിനായക ചതുർഥി റാലികൾക്ക് വിലക്കേർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. ഗണേശ വിഗ്രഹങ്ങൾ പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിനും റാലിയായി പോയി നിമഞ്ജനം ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

പൊതുജനങ്ങള്‍ വിനായക ചതുര്‍ത്ഥി സ്വന്തം വീട്ടില്‍ തന്നെ ആഘോഷിക്കണം. വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുന്നവര്‍ മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

നിലവില്‍ ചെറിയ ക്ഷേത്രങ്ങളില്‍ ആരാധനയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇവിടങ്ങളിലും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിൽ വിനായക ചതുർഥിയുടെ 10 ദിവസത്തെ ആഘോഷങ്ങൾ ഈ മാസം 22ന് ആരംഭിക്കും. മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും വിനായക ചതുർഥി ആഘോഷിക്കുന്നത്.

Leave A Reply

error: Content is protected !!