ക്രിക്കറ്റ് താരം കരുണ്‍ നായര്‍ കോവിഡ് മുക്തനായി

ക്രിക്കറ്റ് താരം കരുണ്‍ നായര്‍ കോവിഡ് മുക്തനായി

ഇന്ത്യന്‍ ക്രിക്കറ്റ് താരം കരുണ്‍ നായര്‍ കൊവിഡില്‍ നിന്ന് മുക്തനായി.ക​ഴി​ഞ്ഞ മാ​സം രോ​ഗം സ്​​ഥി​രീ​ക​രി​ച്ച താ​രം ര​ണ്ടാ​ഴ്​​ച സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ നെ​ഗ​റ്റി​വാ​യ​ത്. ഇ​തോ​ടെ സെ​പ്​​റ്റം​ബ​റി​ൽ യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ക​രു​ൺ നാ​യ​ർ​ക്ക്​ ​പ​​ങ്കെ​ടു​ക്കാം.

”ഇപ്പോള്‍ അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ല. അദ്ദേഹത്തിന് കൊവിഡിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ടാഴ്ചയോളം ഐസൊലേഷനില്‍ കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ഫലം നെഗറ്റീവായത്. അദ്ദേഹം പരിശീലനം പുനരാരംഭിച്ചു. ഇനി യുഎഇയിലേക്ക് പുറപ്പെടുത്തുന്നതിനു മുന്‍പായി ഒരിക്കല്‍ക്കൂടി സഹതാരങ്ങള്‍ക്കൊപ്പം കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കും.”ബിസിസിഐ പ്രതിനിധി വ്യക്തമാക്കി

Leave A Reply

error: Content is protected !!