രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കാൽ കോടിയിലേക്ക്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കാൽ കോടിയിലേക്ക്

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കാൽ കോടിയിലേക്ക് അടുക്കുന്നു. ഇന്നലെ വൈകിട്ടു വരെ 24.6 ലക്ഷം പേരാണു കോവിഡ് പോസിറ്റീവായത്. ഇതിൽ 17.5 ലക്ഷം പേരും പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടു. 48,100 ലേറെ പേർ മരിച്ചു.

ഇതിനിടെ, പ്രതിദിന കോവിഡ് ബാധിതരുടെയും രോഗമുക്തരുടെയും എണ്ണത്തിൽ ബുധനാഴ്ചയും റെക്കോർഡ് വർധന രേഖപ്പെടുത്തി. പുതുതായി 66,999 പേർക്കു വൈറസ് സ്ഥിരീകരിച്ചപ്പോൾ 56,383 പേർ കോവിഡ് രോഗമുക്തരായി. 942 പേർ മരിച്ചെങ്കിലും രാജ്യത്തെ മരണനിരക്ക് 1.96% ആയി കുറഞ്ഞു.

മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 11,813 പേർക്കുകൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5,60,126 ആയി വർധിച്ചു. പുതുതായി 413 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 19,063 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,996 പേർക്കുകൂടി ആന്ധ്രയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,64,142 ആയി വർധിച്ചു. പുതുതായി 82 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 2,378 ആയി.

തമിഴ്നാട്ടിൽ വ്യാഴാഴ്ച 5,835 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ കേരളത്തിൽ നിന്ന് റോഡ് മാർഗം തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,20,355 ആയി. ആകെ കോവിഡ് മരണസംഖ്യ 5,397 ആയി ഉയർന്നു. വ്യാഴാഴ്ച മാത്രം 119 മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വ്യാഴാഴ്ച 6,706 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 103 പേർകൂടി മരിച്ചതോടെ ആകെ മരണം 3613 ആയി വർധിച്ചു. 78,337 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Leave A Reply

error: Content is protected !!