"ചൊട്ടയിലെ ശീലം ഇപ്പോഴും തുടരുന്നു, കണ്ണിറുക്കി കുഞ്ഞുചാക്കോച്ചനും കുഞ്ചാക്കോച്ചനും" ; വൈറലായി നടന്റെ ചിത്രങ്ങള്‍

”ചൊട്ടയിലെ ശീലം ഇപ്പോഴും തുടരുന്നു, കണ്ണിറുക്കി കുഞ്ഞുചാക്കോച്ചനും കുഞ്ചാക്കോച്ചനും” ; വൈറലായി നടന്റെ ചിത്രങ്ങള്‍

മലയാളികള്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട നായക നടന്മാരിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം സാമൂഹിക വിഷയങ്ങളും സിനിമ വിശേഷങ്ങളും പോലെ തന്നെ കുടുംബകാര്യങ്ങളും ആരാധകരോടൊപ്പം പങ്കുവയ്ക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ കുഞ്ചാക്കോ ബോബന്റെ പല പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകാറുണ്ട്. ചാക്കോച്ചന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തന്റെ ബാല്യകാല ചിത്രത്തിനൊപ്പം ഇപ്പോഴത്തെ ചിത്രവും ചേർത്തുവച്ചിട്ടുള്ള പോസ്റ്റാണിത്. ചൊട്ടയിലെ ശീലം ഇപ്പോഴും തുടരുന്ന എന്ന അടിക്കുറിപ്പിലിട്ട പോസ്റ്റിൽ രണ്ട് ഫൊട്ടോയിലും ഒറ്റക്കണ്ണടച്ച് സൈറ്റ് അടിക്കുന്ന കുഞ്ചാക്കോ ബോബനെയാണ് കാണാൻ സാധിക്കുന്നത്. കുഞ്ഞുചാക്കോച്ചന്‍, കുഞ്ചാക്കോച്ചന്‍ എന്നാണ് ചിത്രങ്ങള്‍ക്ക് നടന്‍ പേര് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ചാക്കോച്ചന്റെ പോസ്റ്റിന് താഴെ വന്ന ആരാധകരുടെ കമന്റുകളും ശ്രദ്ധേയമായി മാറിയിരുന്നു. ഈ ലുക്കില്‍ വെറെ ഒരാളുണ്ട് കുളപ്പുളളി അപ്പന്‍ എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. ഇത്തരം നിരവധി രസകരമായ കമന്റുകള്‍ ചാക്കോച്ചന്റെ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.

ആരാധകര്‍ക്കൊപ്പം തന്നെ ചാക്കോച്ചന്റെ സഹതാരങ്ങളായ ആന്‍ അഗസ്റ്റിന്‍, അനുമോള്‍ തുടങ്ങിയ താരങ്ങളും കമന്റുകളുമായി എത്തിയിരുന്നു.

Leave A Reply

error: Content is protected !!