ഇസ്രയേലുമായി നയന്ത്ര ബന്ധത്തിന് തുടക്കം കുറിച്ച് യുഎഇ

ഇസ്രയേലുമായി നയന്ത്ര ബന്ധത്തിന് തുടക്കം കുറിച്ച് യുഎഇ

ഇസ്രായേലുമായി നയതന്ത്ര കരാറിലേര്‍പ്പെട്ട് യുഎഇ. സുരക്ഷ, ഊർജം, ടൂറിസം ഉൾപെടെയുള്ള മേഖലകളിൽ യു.എ.ഇയും ഇസ്രായേലും തമ്മിൽ സഹകരണത്തിന്​ ധാരണ. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാനാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​.

ഗൾഫ് രാജ്യങ്ങളുമായി ഇസ്രായേൽ രൂപപ്പെടുത്തുന്ന ആദ്യ കരാറാണിത്. യു.എ.ഇയിലെയും ഇസ്രായേലിലെയും പ്രതിനിധി സംഘം അടുത്ത ദിവസം തന്നെ കരാറിൽ ഒപ്പുവെക്കും. എംബസി തുറക്കലും വിവിധ തുറകളിലെ സഹകരണവും കരാറിന്‍റെ ഭാഗാണ്. ഈജിപ്തിനും ജോർദാനും പുറമെ ഇസ്രായേലുമായി സമ്പൂർണ നയതന്ത്ര ബന്ധം രൂപപ്പെടുത്തുന്ന ആദ്യ അറബ് രാജ്യം കൂടിയായി മാറും യുഎഇ.

അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുമായി ഫോണിൽ നടത്തിയ ചർച്ചക്ക്​ ശേഷമാണ്​ തീരുമാനം. ഡോണൾഡ്​ ട്രംപും ഇക്കാര്യം സ്​ഥിരീകരിച്ചു.ഗൾഫ്​ രാജ്യങ്ങളുമായി ഇസ്രായേൽ ഉണ്ടാക്കുന്ന ആദ്യത്തെ കരാറാണിത്​. മൂന്ന്​ രാജ്യങ്ങളും സമാനമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അതിനാലാണ്​ സഹകരണത്തിന്​ തയാറായതെന്നും അധികൃതർ പറഞ്ഞു.

Leave A Reply

error: Content is protected !!