സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കാസർഗോഡാണ് മരണം റിപ്പോർട്ട് ചെയ്തത്. ഈ മാസം പതിനൊന്നിന് മരിച്ച വോർക്കാടി സ്വദേശി അസ്മ (38)യ്ക്കാണ് കൊവിഡ് കണ്ടെത്തിയത്.

അർബുദ ബാധിതയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അസ്മയുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കേരളത്തില്‍ വ്യാഴാഴ്ച 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 75 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 27 പേര്‍ക്ക് വീതവുമാണ്  രോഗബാധ സ്ഥിരീകരിച്ചത്.

Leave A Reply

error: Content is protected !!