കർണാടകയിൽ പുതുതായി 6,706 പേർക്ക് കൂടി കോവിഡ്

കർണാടകയിൽ പുതുതായി 6,706 പേർക്ക് കൂടി കോവിഡ്

കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വ്യാഴാഴ്ച 6,706 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 103 പേർകൂടി മരിച്ചതോടെ ആകെ മരണം 3613 ആയി വർധിച്ചു. സംസ്ഥാനത്ത് 1,21,242 പേർ ഇതുവരെ രോഗമുക്തരായി. ഇന്നലെ മാത്രം 8,609 പേർ രോഗമുക്തി നേടി. 78,337 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

ഇ​​​ന്ന​​​ലെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ മാ​​​ത്രം 1893 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. മൈ​​​സൂ​​​രു, ബെ​​​ല്ലാ​​​രി ജി​​​ല്ല​​​ക​​​ളി​​​ലും രോ​​​ഗ​​​വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​ണ്. മു​​​ൻ ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ കോ​​​വി​​​ഡ് രോ​​​ഗ​​​മു​​​ക്ത​​​നാ​​​യി ആ​​​ശു​​​പ​​​ത്രി വി​​​ട്ടു. ര​​​ണ്ടാ​​​മ​​​ത്തെ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​വും നെ​​​ഗ​​​റ്റീ​​​വ് ആ‍യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു സി​​​ദ്ധ​​​രാ​​​മ​​​യ്യ ആ​​​ശു​​​പ​​​ത്രി വി​​​ട്ട​​​ത്. മൂ​​​ന്നി​​​നാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

Leave A Reply

error: Content is protected !!