ആന്ധ്രയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് പതിനായിരത്തോളം പേർക്ക്

ആന്ധ്രയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് പതിനായിരത്തോളം പേർക്ക്

അ​​​മ​​​രാ​​​വ​​​തി : ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ൽ പുതുതായി റിപ്പോർട്ട് ചെയ്തത് പതിനായിരത്തോളം കോവിഡ് കേസുകൾ. ആന്ധ്രയിൽ ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത് 9996 പേ​​​ർ​​​ക്കാണ്.ഇതോടെ ആ​​​കെ രോ​​​ഗി​​​ക​​​ളുടെ എണ്ണം 2,64,142 ആയി.

പുതുതായി 82 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 2,378 ആയി. 90,840 രോഗികളാണ് നിലവിൽ ആന്ധ്രയിൽ ചികിത്സയിലുള്ളത്. 1,70,924 പേർ ഇതുവരെ രോഗമുക്തരായതായും സംസ്ഥാന കോവിഡ്-19 നോഡൽ ഓഫീസർ അറിയിച്ചു.

പ്ര​​​തി​​​ദി​​​ന രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ എ​​​ല്ലാ ദി​​​വ​​​സ​​​വും ഈ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി ജി​​​ല്ല​​​യാ​​​ണു മു​​​ന്നി​​​ൽ. ഇ​​​ന്ന​​​ലെ 1504 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ജി​​​ല്ല​​​യി​​​ലെ ജ​​​ന​​​സം​​​ഖ്യ 55 ല​​​ക്ഷ​​​മാ​​​ണ്.

Leave A Reply

error: Content is protected !!