അയോധ്യയിൽ മോദിക്കൊപ്പം വേദി പങ്കിട്ട രാമജന്മഭൂമി ക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷന് കോവിഡ്

അയോധ്യയിൽ മോദിക്കൊപ്പം വേദി പങ്കിട്ട രാമജന്മഭൂമി ക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷന് കോവിഡ്

ന്യൂ​ഡ​ൽ​ഹി: രാമജന്മഭൂമി ക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസിനു (82) കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 5ന് ക്ഷേത്ര ഭൂമിപൂജയോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുളള പ്രമുഖർക്കുമൊപ്പം നൃത്യഗോപാൽ ദാസ് പങ്കെടുത്തിരുന്നു. ഗവർണർ ആനന്ദിബെൻ പട്ടേൽ, ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് എന്നിവരും വേദിയിലുണ്ടായിരുന്നു.

മ​ഥു​ര​യി​ൽ കഴിയുന്ന നി​ത്യ ഗോ​പാ​ൽ ദാ​സി​ന് പ​നി​യും ശ്വാ​സ​ത​ട​സ​വും ഉ​ൾ​പ്പെടെ​യു​ള്ള രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ത്യ ഗോ​പാ​ൽ ദാ​സു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ന​ട​ന്നു വ​രി​ക​യാ​ണെന്ന് ജില്ലാ മ​ജി​സ്ട്രേ​റ്റ് അറിയിച്ചു. യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ നാ​ഥിന്‍റെ നി​ർ​ദേ​ശപ്രകാരം അദ്ദേഹത്തെ മേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​ണെ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് പ​റ​ഞ്ഞു.

മേ​ദാ​ന്ത ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​ന​രേ​ഷ് ട്രെ​ഹാ​നെ ഫോ​ണി​ൽ വി​ളി​ച്ചും മ​ഹ​ന്ത് നി​ത്യ ഗോ​പാ​ൽ ദാ​സി​ന്‍റെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗി ആ​ദി​ത്യ നാ​ഥ് നേ​രി​ട്ടു നി​ർ​ദേ​ശം ന​ൽ​കി.

Leave A Reply

error: Content is protected !!