ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഷിംല : ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സു​രേ​ഖ ചോ​പ്ര പ​റ​ഞ്ഞു.

നേരത്തെ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ ജൂലൈ 22 മുതല്‍ ക്വാറന്റീനില്‍ പോയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജയ്‌റാം താക്കൂര്‍ ക്വാറന്റീനില്‍ പോയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുഖ്യമന്ത്രിയും കുടുംബവും കോവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.

ഹിമാചല്‍പ്രദേശ് ഊര്‍ജ്ജമന്ത്രി സുഖ്‌റാം ചൗധരി കോവിഡ് ബാധിച്ച് ചികില്‍സയിലാണ്. ഇദ്ദേഹത്തിന്റെ രണ്ട് മക്കള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഹിമാചലില്‍ ഇതുവരെ 3636 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16 പേര്‍ മരിച്ചു.

Leave A Reply

error: Content is protected !!