ഉത്ര വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും

ഉത്ര വധക്കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും

കൊല്ലം: അഞ്ചൽ സ്വദേശിനി ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്ന കേസിൽ പുനലൂർ കോടതിയിൽ ഇന്നു കുറ്റപത്രം സമർപ്പിക്കും. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തി കുറ്റപത്രം തയാറാക്കിയത്. ഉത്രയുടെ ഭർത്താവ് സൂരജാണ് മുഖ്യപ്രതി. തെളിവുകൾ നശിപ്പിച്ച് സഹായിക്കാൻ ശ്രമിച്ച പിതാവ് സുരേന്ദ്രനാണ് രണ്ടാം പ്രതി. ഇരുവരും ജയിലിലാണ്.  ഇന്നലെ സമർപ്പിക്കാനിരുന്ന കുറ്റപത്രം ഡിജിപിയുടെ അന്തിമ അനുമതി ലഭിക്കാഞ്ഞതിനാലാണ് ഇന്നത്തേക്ക് മാറ്റിയത്.

കഴിഞ്ഞ മേയ് 6നു രാത്രിയിലാണ് മൂർഖൻ പാമ്പിനെ കടിപ്പിച്ച് ഉത്രയെ സൂരജ് കൊലപ്പെടുത്തുന്നത്. മേയ് 24ന് സൂരജ് പിടിയിലായി. എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുറ്റപത്രം തയ്യാറായി. 90 ദിവസത്തിനകം കുറ്റപത്രം നൽകുന്നതിനാൽ വിചാരണ കഴിയും വരെ പ്രതികൾക്ക് ജയിലിൽ കഴിയേണ്ടി വരും. ഡിവൈഎസ്പി എ.അശോകനാണ് അന്വേഷണ ഉദ്യോഗസ്ഥർ. കേസ് വിചാരണയ്ക്ക് സ്പെഷൽ പ്രൊസിക്യൂട്ടറായി ജി.മോഹൻരാജിനെ സർക്കാർ ചുമതലപ്പെടുത്തി.

കുറ്റപത്രത്തിന് ആയിരത്തിലധികം പേജുണ്ട്. സംസ്ഥാന പൊലീസ് മേധാവി മൂന്നാറിലെ ദുരിതബാധിത മേഖലയിലായതിലാണ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്ത് തൊണ്ണൂറ് ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കുന്നതുകൊണ്ട് ഇവർക്ക് സ്വഭാവിക ജാമ്യം കിട്ടില്ല. മാപ്പ് സാക്ഷിയായതിനാൽ സുരേഷിന് വധക്കേസിൽ ജാമ്യം കിട്ടുമെങ്കിലും ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല.

Leave A Reply

error: Content is protected !!