ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 956 പുതിയ കൊവിഡ് കേസുകൾ

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 956 പുതിയ കൊവിഡ് കേസുകൾ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 956 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യതലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 1,49,460 ആയി.

സംസ്ഥാനത്ത് 4,167 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 10,975 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 1,34,318 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്ന് മാത്രം ഡല്‍ഹിയില്‍ 6,478 ആര്‍ടി-പിസിആര്‍, ട്രൂനാറ്റ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ സംസ്ഥാനത്ത് 12,58,095 പരിശോധനകള്‍ പൂര്‍ത്തിയാക്കി.

അതേസമയം, രാജ്യത്ത് ഇന്ന് മാത്രം 942 പേര്‍ രോഗം മൂലം മരണത്തിന് കീഴടങ്ങി. രാജ്യത്ത് ഇതുവരെ 23,96,663 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 16,95,982 പേര്‍ ആശുപത്രി വിട്ടു. 6,53,622 പേര്‍ ആശുപത്രിയില്‍ തുടരുന്നു.

Leave A Reply

error: Content is protected !!