ത​മി​ഴ്നാ​ട്ടി​ൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 119 കോ​വി​ഡ് മ​ര​ണം

ത​മി​ഴ്നാ​ട്ടി​ൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 119 കോ​വി​ഡ് മ​ര​ണം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് ആ​ശ​ങ്ക അ​വ​സാ​നി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 119 മ​രണം കൂടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ ഇ​തു​വ​രെ​യു​ണ്ടാ​യ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 5397 ആയി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 5,835 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3,20,355 ആ​യി.വ്യാഴാഴ്ച 5146 പേർകൂടി രോഗമുക്തരായി. 2,61,459 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗമുക്തരായത്. 53,499 രോഗികൾ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ട്. 35 ലക്ഷത്തോളം സാംപിളുകൾ ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചതായും ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ പറയുന്നു.

കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വ്യാഴാഴ്ച 6,706 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 103 പേർകൂടി മരിച്ചതോടെ ആകെ മരണം 3613 ആയി വർധിച്ചു. സംസ്ഥാനത്ത് 1,21,242 പേർ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 8,609 പേർ രോഗമുക്തി നേടി. 78,337 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Leave A Reply

error: Content is protected !!