"തുഗ്ലക്ക് ദര്‍ബാർ" ; ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

”തുഗ്ലക്ക് ദര്‍ബാർ” ; ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

വിജയ് സേതുപതി നായകനാവുന്ന ‘തുഗ്ലക്ക് ദര്‍ബാര്‍’ എന്ന ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു .  നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.

വിജയ് സേതുപതിയുടെ ‘നടുവുല കൊഞ്ചം പാക്കാത’ എന്ന ചിത്രത്തിന്റെ സംവിധായകനായ ബാലാജി തരണീതരനാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രേംകുമാര്‍ ക്യാമറയും ഗോവിന്ദ് വസന്ത ചിത്രത്തിൻറെ സംഗീതവും കൈകാര്യം ചെയ്യുന്നു.

അദിതി റാവു ഹൈദരി നായികയാകുന്ന ചിത്രത്തില്‍ പാര്‍ത്ഥിപനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാഷ്ട്രീയക്കാരനായാണ് ചിത്രത്തിൽ വിജയ് സേതുപതി എത്തുന്നത്. മലയാളിയും ദക്ഷിണേന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയതാരവുമായ മഞ്ജിമ മോഹനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു.

Leave A Reply

error: Content is protected !!