ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ലോറ മാര്‍ഷ്

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ലോറ മാര്‍ഷ്

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഓഫ്‌ സ്‌പിന്നര്‍ ലോറ മാര്‍ഷ്. ഇംഗ്ലണ്ടിനായി മൂന്ന് ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു ലോറ. 13 വര്‍ഷം നീണ്ട കരിയറില്‍ 103 ഏകദിന മത്സരങ്ങളും 67 ടി20യും 9 ടെസ്റ്റ് മത്സരങ്ങളും ലോറ കളിച്ചു. എല്ലാ ഫോര്‍മാറ്റുകളില്‍നിന്നുമായി 217 വിക്കറ്റുകളും നേടി.

ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച വിക്കറ്റു വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് ലോറ. 2009ല്‍ ഇംഗ്ലണ്ട് ലോകകപ്പ് നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ലോറയാണ്. 2017ലെ ലോകകപ്പിലും താരം തിളങ്ങി.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ഡിസംബറില്‍ വിരമിച്ച ലോറ ദ് ഹണ്ട്രഡ് ലീഗിന്‍റെ ഉദ്ഘാടന സീസണില്‍ കളിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരി കാരണം  ലീഗ് ഉപേക്ഷിച്ചതോടെ ക്രിക്കറ്റ് കരിയറിനോട് വിടപറയാന്‍ ലോറ മാര്‍ഷ് തീരുമാനിക്കുകയായിരുന്നു.

വിരമിക്കാനുള്ള തീരുമാനം കൃത്യസമയത്ത് എടുത്തതാണ്. കരിയറില്‍ പ്രതിനിധീകരിച്ച എല്ലാ ടീമുകള്‍ക്കും ആരാധകര്‍ക്കും നന്ദിയറിക്കുന്നതായി ലോറ ട്വിറ്ററില്‍ കുറിച്ചു.

Leave A Reply

error: Content is protected !!